നിയമാനുസൃത മുന്നറിയിപ്പ്

ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..

ഒരു പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്ക്‌

ഇതെന്‍റെ സ്വന്തം പ്രണയ കഥയാണ്‌ .. (ഇത് ഒരു വെറും കഥയാണ്‌ ..എന്‍റെ  യഥാര്‍ത്ഥ ജീവിതവുമായി ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. )
അവള്‍ എനിക്ക് ആരൊക്കെയോ ആയിരുന്നു  .. മീര... (പേര് വ്യാജമാണ് ),  എനിക്ക് വിധിക്കാതെ ദൈവം എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു കളഞ്ഞ എന്‍റെ മീര , അവള്‍ അഴകിന്റെ പെന്‍ രൂപം ആയിരുന്നു
മീശ മുളക്കാത്ത പ്രായത്തില്‍ പ്രണയത്തിന്‍റെ മുന്തിരിതോപ്പിലേക്ക് എന്നെ കൂട്ടികൊണ്ട് പോയവള്‍ ,   ഗവര്‍മെന്റ് സ്കൂളില്‍ ഒന്‍പതാം  ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്നേക്കാള്‍ രണ്ടു വയസ്സ് മുതിര്‍ന്ന മീര എന്‍റെ ഹൃദയത്തില്‍ കൂട് വച്ച് ചേക്കേറിയത് , പ്രണയം എന്തെന്ന് പോലും എനിക്കറിയില്ലായിരുന്നു , അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല ,തരം കിട്ടുമ്പോഴൊക്കെ ഫോണിലൂടെ മണിക്കൂറുകള്‍ നീളുന്ന സല്ലാപങ്ങള്‍, വൈകുന്നേരങ്ങളില്‍ സൈക്കിളില്‍ അവളുടെ വീടിനു സമീപത്തു കൂടെയുള്ള പൂവാല പാച്ചലുകള്‍ , ഇന്ന് ഓര്‍ക്കുമ്പോള്‍ നൊമ്പരമാകുന്ന അവളുടെ ചിരി ..
ചിരിച്ചും ..വിളിച്ചും  രണ്ടു  വര്ഷം കടന്നു പോയി , ഇതിനകം അവള്‍ എന്‍റെ ആരൊക്കെയോ ആയിത്തീര്‍ന്നിരുന്നു .ഒരിക്കലും നമ്മള്‍ പിരിയില്ലെന്ന് സത്യം ചെയ്തു.ഒരു ദിവസം പോലും അവളുടെ ശബ്ദം കേള്‍ക്കാതെ , അവളെ കാണാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ .ഞങ്ങള്‍ ആരോടും ഞങ്ങളുടെ പ്രേമം പറഞ്ഞില്ല .ഇന്നും അത് നമുക്ക് രണ്ടു പേര്‍ക്കും മാത്രമറിയാവുന്ന രഹസ്യം. അങ്ങനെയിരിക്കെ എനിക്ക്  ഉപരി പഠനത്തിനായി മൂന്നാറിലേക്ക് പോകേണ്ടി വന്നു, പോകരുതെന്ന് അവള്‍ കരഞ്ഞു പറഞ്ഞു. ഞാന്‍ അവളെ എന്‍റെ സാഹചര്യങ്ങള്‍  പറഞ്ഞു മനസിലാക്കി. "നീ അവിടെ പോയാല്‍ എന്നെ വിളിക്കുമോ ? നീ എന്നെ മറക്കുമോ" കരഞ്ഞു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു ."ഞാന്‍ വിളിക്കാം മീരാ".  മൊബൈല്‍ ഫോണ്‍ അന്നും നിലവില്ലായിരുന്നു എന്‍റെ കോളേജിന്റെ ഓഫിസ് നമ്പര്‍ അവള്‍ക്കു കൊടുത്തു ആരെങ്കിലും ചോദിച്ചാല്‍ സിസ്റ്റര്‍ ആണെന്ന് പറഞ്ഞാല്‍ മതി ."ഞാന്‍ വിളിക്കാം" അവള്‍ പറഞ്ഞു ..  എല്ലാത്തിനും ഭയമായിരുന്നു അവള്‍ക്കു , ഒരു പാവം പൊട്ടി പെണ്ണ്
ഞാന്‍ മൂന്നാറിലെത്തി  ഒരു  വര്ഷം കഴിഞ്ഞു , ഇതിനിടക്ക്‌ മൂന്നു പ്രാവശ്യം നാട്ടില്‍ പോയി അവളെ കണ്ടു , വിരലിലെണ്ണാവുന്ന ഫോണ്‍ കോളുകള്‍ ..പതിയെ അവള്‍ എന്നില്‍ നിന്നും അകലുകയായിരുന്നു. എന്‍റെ ചിന്തകള്‍ വഴിതിരിച്ചു വിടപ്പെട്ടു. പുതിയ ലോകം , പുതിയ കൂട്ടുകാര്‍ ..ഞാന്‍ എല്ലാം മനപൂര്‍വം  മറക്കുകയായിരുന്നു , ഒരു തിങ്കളാഴ്ച ദിവസം ക്ലാസില്‍ പ്യൂണ്‍ വന്നു പറഞ്ഞു " ഷയ്നിനു ഫോണ്‍ ഉണ്ട് " ഞാന്‍ ഓഫീസില്‍ പോയി ഫോണ്‍ എടുത്തു . നേരത്ത് പതുങ്ങിയ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു " എനിക്ക് നിന്നെ അത്യാവശ്യമായി കാണണം . എന്‍റെ കല്യാണം നിശ്ചയിച്ചു.. നീ വാ ..എവിടെക്കാനെങ്കിലും നിന്‍റെ കൂടെ  ഞാന്‍ വരാം" ബാക്കി എല്ലാം അവളുടെ തേങ്ങലില്‍ ഒലിച്ചു പോയി " നീ ഇപ്പൊ ഫോണ്‍ വയ്ക്ക് ഞാന്‍ വരാം" ഞാന്‍ മറുപടി പറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്ന് പോയി .ഒരു പതിനെട്ടു വയസുകാരന്റെ ചിന്തകള്‍ക്ക് അപ്പുറമായിരുന്നു കാര്യങ്ങള്‍ എല്ലാം .. ഞാന്‍ എന്ത് ചെയ്യും "റബ്ബേ ". അവള്‍ എന്‍റെ മതക്കാരി പോലുമല്ല , ഞാന്‍ അവളെ വിളിച്ചു കൊണ്ട് പോയാല്‍ എങ്ങനെ ജീവിക്കും ? ഒരു പതിനെട്ടുകാരന്  നിയമം ഭര്‍ത്താവായി അനുവദിക്കില്ലല്ലോ ..
അവസാനം വേദനയോടെ ഞാന്‍ തീരുമാനിച്ചു.. .. അവളെ മറക്കുക!! വീണ്ടും ..വീണ്ടും അവള്‍ എന്നെ വിളിച്ചു ഞാന്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല . രണ്ടുമാസം വിളി വരാതെയിരുന്നപ്പോള്‍ ഞാനുറപ്പിച്ചു -അവളുടെ കല്യാണം കഴിഞ്ഞു കാണും . അപ്പോഴേക്കും എന്‍റെ മനസ്സില്‍ നിന്നും ഭാഗികമായി അവള്‍ മാഞ്ഞു പോയിരുന്നു ..ഞാന്‍ നാട്ടിലെത്തി ..അവളെ കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു , കൂട്ടുകാര്‍ പറഞ്ഞു അവളെക്കുറിച്ച് ഞാനറിഞ്ഞു ." ഡാ മീരെട കാര്യം കഷ്ടത്തിലാ അവളിപ്പോള്‍ അവളുടെ വീട്ടിലാ "
അവള്‍ ഇത്രയേറെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു ..അവള്‍ അവളുടെ വീട്ടുകാരോട് ഇങ്ങനെ  പറഞ്ഞിരുന്നുവത്രേ  എനിക്ക് ഒരാളെ ഇഷ്ടമാണ് ,ജീവിക്കുന്നെങ്കില്‍ അവനോടൊപ്പം  മാത്രമേയുള്ളൂ ", "വേറെ ആരെയെങ്കിലും കൊണ്ട് കെട്ടിച്ചാല്‍ തന്‍റെ ശവം ആകും കാണുക " അവള്‍ ആരെയാണ് പ്രേമിക്കുന്നതെന്നു വീട്ടുകാര്‍  എത്ര ചോദിച്ചിട്ടും പറഞ്ഞില്ല  അവളുടെ പ്രേമം അവളുടെ ജീവനേക്കാള്‍ വലുതായിരുന്നു . വീട്ടുകാര്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും  അവളുടെ കല്യാണം നടത്തി , അവളുടെ ഭര്‍ത്താവിനോട് യാചിച്ചു പറഞ്ഞു " ഞാന്‍ മറ്റൊരാളുടെതാണ് , എന്നെ തൊടരുത് " ഫലം മറിച്ചായിരുന്നു ഒരു നല്ല ജീവിതം സ്വപ്നം കണ്ട ആ ചെരുപ്പകാരന്റെ മനോ നില തെറ്റി , മദ്യത്തില്‍ അഭയം തേടി . പലപ്പോഴും അവളെ ഉപദ്രവിച്ചതായി അറിഞ്ഞു . അവള്‍ അവളുടെ പ്രേമത്തെ ബലികഴിക്കാന്‍ ഒരുക്കമല്ലായിരുന്നു . അവസാനം അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു , ഇപ്പോഴും എനിക്ക് മനസിലാകാത്ത സത്യം എന്തിനു അവളെന്നെ അന്ധമായി വിശ്വസിച്ചു എന്നതാണ് .സ്വന്തം ജീവിതം വലിച്ചെറിയപ്പെടാന്‍ എന്ത് ഉറപ്പാണ്‌ ഞാനവള്‍ക്ക് നല്‍കിയത് ?
തിരികെ സ്വന്തം വീട്ടിലെത്തിയ അവള്‍ കടുത്ത വിഷാദ രോഗിയായി മാറി കഴിഞ്ഞിരുന്നു..പ്രതീക്ഷ നശിച്ച കണ്ണുകളുമായി അവള്‍ എന്നെ കാത്തിരുന്നു.. ഒടുവില്‍ വീട്ടില്‍ ആരുമില്ലായിരുന്ന നേരം ബാത്‌റൂമില്‍ കയറി രണ്ടു കൈയിലെയും ഞരമ്പുകളെ മുറിച്ചു മരണത്തിനു കാത്തിരുന്നു ..ബാത്ത് റൂമിന് പുറകിലെ ഓവുചാലിലൂടെ അവളുടെ നഷ്ട പ്രണയത്തിന്‍റെ ചോര ഒലിച്ചിറങ്ങി ..
അവള്‍ ജീവിക്കുമോ ? അവളുടെ പ്രേമം പൂവിടുമോ ?ബാക്കി അടുത്ത ദിവസം ...


തുടരും....

3 comments:

Anonymous said...

ithintay baki evidado?

shain said...
This comment has been removed by the author.
മണ്ടൂസന്‍ said...

ഞാൻ ഇത് മുഴുവൻ വായിച്ചതല്ലേ ! ഞാനും ഇങ്ങനത്തെ ഒരെണ്ണം എഴുതിയിട്ടുണ്ട്. വായിക്കൂ,ലിങ്ക് താഴെയിടാം, ഠിം...

http://manndoosan.blogspot.com/2011/09/blog-post_17.html

Post a Comment

Related Posts Plugin for WordPress, Blogger...

Popular Posts

Jafarshain@muthalakulam. Powered by Blogger.

എന്‍റെ മോന്ത ബുക്ക്‌

മുതലക്കുളം

മുതല കുളത്തിലേക്ക് വന്ന വഴി

INFUTION

Blog Promotion By
INFUTION

സൈബര്‍ ജാലകം

ജാലകം