നിയമാനുസൃത മുന്നറിയിപ്പ്

ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..

ജാനുവിന്‍റെ പാവാടയില്‍ തുള വീണതെങ്ങനെ? - അന്വേഷണം


കഴിഞ ഒരാഴ്ചയായി കേരളത്തിലെ ചാനലുകളില്‍ നിറഞ്ഞാടുന്ന സുപ്രധാന സംഭവമായ ജാനുവിന്റെ പാവാടയിലെ തുളയും , അതേ ചൊല്ലിയുണ്ടായ വിവാദങ്ങളിലേക്കും ഞങ്ങളുടെ ചാനലിലെ മിടുക്കന്‍മാരായ റിപ്പോര്‍ട്ടര്‍ മാര്‍ നടത്തിയ സത്യസന്ധമായ അന്വേഷണത്തില്‍ വെളിപ്പെട്ട സത്യങ്ങളിലേക്ക്‌ ഒരു ഒളിച്ചു നോട്ടം .
കഴിഞ്ഞ ബുധനാഴ്ച ഹാസ്യാനെറ്റ് ചാനലില്‍  വെള്ളംകൊള്ളി ജാനു മനസ് തുറന്നപ്പോഴാണ് .സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ സംഭവം പുറം ലോകമറിഞ്ഞത് . സംഭവത്തെ കുറിച്ച് ജാനു വിശദീകരിച്ചത്  ഇങ്ങനെയാണ്  .... " അലക്കുകാരന്‍ മൂലമറ്റം വാസുവിന്റെ കയ്യില്‍ ഞാന്‍ 2 പാവാട അലക്കാന്‍ കൊടുത്തു . ഒരാഴ്ചക്കാലം ആ പാവാടക്കുവേണ്ടി അയാളുടെ പുറകെ നടന്നു .അവസാനം തിരികെ കിട്ടിയ പാവാടയിലേക്ക് കണ്ണോടിച്ചപ്പോള്‍ ,എനിക്ക് ഹൃദയം തകരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് . പാവാടയുടെ മധ്യ ഭാഗത്ത് തന്നെ ഒരു വലിയ തുള , തീര്‍ത്തും പ്രതീകാത്മകമാണ് ഈ തുളയെന്നതാണ് എന്‍റെ സംശയം . ഇതിനു മുന്‍പും വാസു പല പാവാടകളിലും തുളയിട്ടു രസിച്ചതായി എന്‍റെ കൂട്ടുകാരികള്‍ പറഞ്ഞറിഞ്ഞു .
അടുത്തതായി ഞങ്ങള്‍ പോയത് ശ്രീ മൂലമറ്റം വാസുവിന്റെ അടുത്തായിരുന്നു . ഈ സംഭവത്തെ കുറിച്ച് വാസു പ്രതികരിച്ചത് ഇങ്ങനെയാണ് " ജാനുവിന്റെ  പാവാടയില്‍ തുള വീണതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു, എന്‍റെ കരിപ്പെട്ടി വച്ചു പാവാട തേച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടിയുടെ ചൂട് അന്നല്‍പ്പം കൂടുതലായിരുന്നതിനാല്‍ കരിഞ്ഞു പോയതാണ് . ഈ  നിസ്സാര സംഭവത്തെ ഊതി പെരുപ്പിച്ചു കാണിക്കുന്ന ഹാസ്യാനെറ്റ് ചാനലിനു എന്നോട് വ്യക്തി വൈരാഗ്യം ഉള്ളതായി ഞാന്‍ സംശയിക്കുന്നു" . നിങ്ങള്‍ക്ക് വിശ്വാസമായില്ലെങ്കില്‍ അലക്ക് കല്ലില്‍ കൈവച്ചു ഞാന്‍ സത്യം ചെയ്തു തരാം എന്നും വാസു കൂട്ടിച്ചേര്‍ത്തു . ഇതേ വാര്‍ത്തയെ ക്കുറിച്ച് മിണ്ടിയാ വിഷം ചാനലിലെ ടീവിയുടെ പുറത്ത് തലയിട്ടു വാര്‍ത്ത വായിക്കുന്ന കപീഷ്കുമാര്‍ പറഞ്ഞത്   ഏതോ രാസ പദാര്‍ത്ഥം കൊണ്ടാവണം വാസു ഈ തുള സൃഷ്ട്ടിച്ചതെന്നാണ് . അതിനു വാസു വിന്‍റെ മറുപടി ഇങ്ങനെയായിരുന്നു . പാവാടയില്‍ കണ്ടത്  രാസ പദാര്‍ത്ഥം ഒന്നുമല്ല .കഞ്ഞി മുക്കിയത് കൂടിപ്പോയതാനെന്നും വാസു കൂട്ടിച്ചേര്‍ത്തു
ഇത്തരം സംഭവങ്ങളെ അതര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്ത യൂറിയാ ടീവിയോടും , കയ്യാങ്കളി ചാനലിനോടും , ജയ് കുണ്ട്  ടീവിയോടും തന്‍റെ അകൈതവമായ നന്ദി രേഖപ്പെടുത്താനും വാസു മറന്നില്ല
എന്തായാലും വിവാദമായ പാവാട രാസ പരിശോധനക്കായി ഫോറന്‍സിക് ലാബില്‍ അയച്ചിരിക്കുകയാണ് .അടുത്തയാഴ്ച വാസുവിന്‍റെ പോളിഗ്രാഫ് ടെസ്റ്റിനു ശേഷം വാസു പറഞ്ഞത് സത്യമാണോ എന്ന് തെളിയിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ , പ്രശസ്ത ജ്യോതിഷി ശ്രീ കാട്ടുങ്ങല്‍ രാധാകൃഷ്ണന്‍ പറയുന്നത് . ശ്രീമാന്‍ വാസുവിന്‍റെ  വ്യാഴനു ബുധനും കേതുവും കൂടിച്ചേര്‍ന്നു നല്‍കിയ എട്ടിന്റെ പണി മൂലമാണ് ഇതൊക്കെ സംഭവിച്ചത് എന്നാണു . ബുധനാഴ്ചകളില്‍  പാവാട , ബ്രാ എന്നീ  നികൃഷ്ട വസ്തുക്കള്‍ അലക്കാതിരിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി ..അഥവാ  അലക്കിയെ മതിയാവു എന്നാണെങ്കില്‍ ഗ്ലവ്സ് ഇടുന്നത് കൊണ്ട് പ്രശ്നത്തിനു ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന  മനുഷ്യഅവിശ്വാസ  പ്രവര്‍ത്തകന്‍ ശ്രീ തോട്ടമുക്ക് ശശി പാവാട വിവാദത്തിലെ രാഷ്ട്രീയ ഇടപെടലുകളെ നിശീധം വിമര്‍ശിക്കുകയും  ,ഒരു പണിയുമില്ലാതെയിരുന്നു വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു നേരമ്പോക്കുണ്ടാക്കുന്നവര്‍ക്ക് ശക്തമായ വിമര്‍ശനവും ശ്രീ ശശി നല്‍കുകയുണ്ടായി , ചാനലില്‍ മറ്റു വാര്‍ത്തയൊന്നും കിട്ടാതെ വരുമ്പോള്‍ .പാവാട കേസ് , ബ്രാ കേസ് എന്ന് പറഞ്ഞു കോമഡി ഷോ കളിക്കുന്ന ഹാസ്യാ നെറ്റിന്‍റെ പ്രവണത ഒട്ടും ഭാസ്യമാല്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു ..

ഇതില്‍ നിന്നെല്ലാം ഞങ്ങളുടെ അന്വേഷണ സംഘത്തിനു ബോധ്യ പെട്ട ഒരു കാര്യം .ശ്രി വാസു നിരപരാധി എന്ന് തന്നെയാണ്.. രണ്ടു കുട്ടികളും ഒരു ഭാര്യയുമുള്ള വാസുവിന്‍റെ നല്ല പിള്ള ഇമേജിന് കരിതേക്കാന്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കഥയാണ്‌ ഇതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു ..

1 comments:

Anonymous said...

ithu copy adiyalle chetta....
plz check "berlitharangal.blogspot/ayyappantamma neyyappam chuttu"

Post a Comment

Related Posts Plugin for WordPress, Blogger...

Popular Posts

Jafarshain@muthalakulam. Powered by Blogger.

എന്‍റെ മോന്ത ബുക്ക്‌

മുതലക്കുളം

മുതല കുളത്തിലേക്ക് വന്ന വഴി

INFUTION

Blog Promotion By
INFUTION

സൈബര്‍ ജാലകം

ജാലകം