നിയമാനുസൃത മുന്നറിയിപ്പ്

ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..

സൗമ്യയെ ഒരിക്കലും മറക്കാതിരിക്കുക


സൗമ്യ മോള്‍ക്ക്‌ ചേട്ടന്‍റെ ഒരായിരം പൂക്കള്‍ ..

സൌമ്യ എന്‍റെ പെങ്ങളായിരുന്നു .. നമ്മുടെ പെങ്ങള്‍ ആയിരുന്നു .. അവളുടെ പതിഞ്ഞ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ഉറക്കെ രക്ഷക്കായി യാചിച്ചിട്ടുണ്ടാകണം. ആണത്വം ബാക്കിയുള്ള ആരെങ്കിലും വന്നു രക്ഷിക്കുമെന്ന് കരുതിയിട്ടുണ്ടാകണം .മോള് ഞങ്ങളോട് ക്ഷമിക്കുക .. ഞങ്ങളെ ശപിക്കാതിരിക്കുക .കേരളത്തിലെ തലച്ചോറില്‍ ചിതല് കേറാത്ത എല്ലാവരുടെയും പെങ്ങളാണ് നീ .. മോളെ  ഞങ്ങളാരും മറക്കില്ല .നമുക്കിടയില്‍ ഇനിയും ഒരുപാട്
ഗോവിന്ദസ്വാമി മാര്‍ ഉണ്ടെന്നറിയാം ..മോള് സ്വച്ഛമായി ഉറങ്ങുക .ദേവതമാര്‍ നിനക്ക് താരാട്ട് പാടും ..കാറ്റ് നിന്നെ തലോടും .. ഇനി മോള് പേടിക്കാതെ ഉറങ്ങുക ..ദുഷ്ടന്‍മാരായ ഗോവിന്ദസ്വാമിമാര്‍ക്ക് ഒരിക്കലും സ്വര്‍ഗത്തില്‍ വരാന്‍ പറ്റില്ല മോളെ ..നിനക്ക് കൂട്ടിനു ഒരായിരം ചേട്ടന്‍ മാര്‍ അവിടെയുണ്ടാകും .
സൌമ്യക്ക്‌ വന്ന ഗതി ഒരു പെണ്‍കുട്ടിക്കും വരാതിരിക്കട്ടെ ... നമുക്കിടയില്‍ നിന്നും  ഒരായിരം സൌമ്യമാര്‍  പൊട്ടിയ ഹൃദയത്തോടെ .. ഉറക്കെ കരയാന്‍ വിതുമ്പിയ ചുണ്ടുകളോടെ .. എരിഞ്ഞമര്‍ന്ന സ്വപ്നങ്ങളോടെ യാത്രയായി . പൊട്ടിച്ചിതറുന്ന ഗ്യാസ് കുറ്റികളില്‍, തൂങ്ങിയാടുന്ന കയറിന്‍ തുമ്പില്‍, കത്തിയമര്‍ന്ന സ്വപ്നങ്ങളിലൂടെ നമ്മില്‍ നിന്നും തിരികെ നോക്കാന്‍ പോലുമാകാതെ നടന്നകന്നുപോയ നമ്മുടെ പെങ്ങന്മാര്‍ ..നമ്മളാണ് തെറ്റുകാര്‍ , നമുക്കിടയിലെ ചെകുത്താന്‍റെ കൂട്ടിരുപ്പുകാര്‍ .. നമുക്ക് തിരിച്ചറിയാന്‍ ആകാത്ത വിധം മാന്യതയുടെ പുറന്തോലിട്ടു ഞങ്ങളുടെ പെങ്ങന്‍മാരെ കണ്ണീരു കുടിപ്പിക്കുന്നു .
സ്ത്രീയെ ദൈവം ദുര്‍ബലയാക്കി സൃഷ്ടിച്ചത് അതിക്രമങ്ങള്‍ക്ക് അടിമപ്പെടാനല്ല , നമ്മുടെ നിറഞ്ഞ ലാളനകൊണ്ട്, സ്നേഹം കൊണ്ട്, പരിരക്ഷണം കൊണ്ട് ശക്തയാക്കാന്‍ വേണ്ടിയാണെന്ന് ഓര്‍ക്കുക . എന്നാണു എന്‍റെ സഹോദരങ്ങള്‍ക്ക്‌ ഭയമില്ലാതെ യാത്രചെയ്യാനാവുക , എന്നാണു പൊട്ടിത്തെറിക്കുന ഗ്യാസ് കുറ്റികളെ പേടിക്കാതെയുറങ്ങാന്‍ കഴിയുക ? നമ്മെപ്പോലെയല്ലേ  അവരും .അവര്‍ക്കും ചിന്തകളില്ലേ ? ഭയമില്ലാത്ത രാത്രികള്‍ അവര്‍ക്കും വേണ്ടേ ? ഒരു സ്ത്രീയെ വേദനിപ്പിക്കുന്നതിനു മുന്‍പ് അതേ വേദന തനിക്കു വന്നാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിക്കുക ..പ്രതികരണങ്ങള്‍ കണ്ണീരിലോതുക്കുന്ന, ചിരിക്കാന്‍ മറന്നു പോയ എത്രയോ പെങ്ങന്‍ മാര്‍ .. ഉത്തര വാദികള്‍ നമ്മളിലെ തന്നെ നാം ആണ് ..
കാഴ്ചപാടുകള്‍ മാറ്റുക  , നമ്മുടെ കണ്ണിലെ സ്ത്രീകളെല്ലാം നമ്മുടെ സ്വന്തം പെങ്ങന്‍മാരാണ്, ജാടകളും പൊങ്ങച്ചങ്ങളും അവരുടെ വെച്ചുകെട്ടലുകള്‍ മാത്രമാണ് , നമ്മള്‍ ഓരോരുത്തരും  അതിക്രമങ്ങള്‍ തടയാന്‍ ബാധ്യസ്ഥരാണ്. നീ  ഇനി ഒറ്റയ്ക്കല്ല പെങ്ങളെ  , നിന്‍റെ കൂടെ ചങ്കുറപ്പുള്ള ആങ്ങള മാരുണ്ട് ധൈര്യമായി നടന്നോളൂ ... ഒരു നോട്ടം കൊണ്ട് പോലും നിന്നെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ നിന്‍റെ തൊട്ടടുത്തുള്ള ഞങ്ങളോട് വിളിച്ചു പറയാം ..ഒരുത്തനെങ്കിലും ഉണ്ടാകും ആണ്കുട്ടിയായിട്ടു , സൌമ്യ മോളെ കയ്യൊഴിഞ്ഞ പോലത്തെ  ഹിജടകളെയല്ല  ..  സൗമ്യയെ ഒരിക്കലും മറക്കാതിരിക്കുക ..

1 comments:

മണ്ടൂസന്‍ said...

സത്യമാ മുതലേ, നമ്മളെക്കൊണ്ട് ഇതിനൊക്കയേ പറ്റൂ. എല്ലാവരും ക്ഷമിക്കുക, ഞാനടക്കം എല്ലാവർക്കും.

Post a Comment

Related Posts Plugin for WordPress, Blogger...

Popular Posts

Jafarshain@muthalakulam. Powered by Blogger.

എന്‍റെ മോന്ത ബുക്ക്‌

മുതലക്കുളം

മുതല കുളത്തിലേക്ക് വന്ന വഴി

INFUTION

Blog Promotion By
INFUTION

സൈബര്‍ ജാലകം

ജാലകം