നിയമാനുസൃത മുന്നറിയിപ്പ്

ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..

അഭിമുഖം - തൊട്ടിക്കല്ല് ബാബുവിനോടൊപ്പം ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി.

                                                     തൊട്ടിക്കല്ല് ബാബു
ശ്രി. ശ്രി. തൊട്ടിക്കല്ല് ബാബുവിനോടൊപ്പം  ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി.
ശശി  :  അഖില കേരളാ കള്ളന്‍സ് ആന്‍ഡ്‌ നോട്ടപ്പുള്ളി സംഘടനയുടെ (AKKAN 'S ) സംസ്ഥാന പ്രസിഡണ്ട്‌ ശ്രി തൊട്ടിക്കല്ല് ബാബു ഇന്ന് ഞങ്ങളോടോപ്പമുണ്ട് .ഒട്ടനവധി മോഷണങ്ങളും എണ്ണമറ്റ പിടിച്ചു പറികളും നടത്തി, അന്തര്‍ദേശീയ തലത്തില്‍ തന്നെ വളരെ പ്രശസ്തി നേടുകയും ചെയ്ത, ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കികൊണ്ടിരിക്കുകയും ചെയ്യുന്ന  അമാനുഷിക പ്രതിഭയാണ് ശ്രി
തൊട്ടിക്കല്ല് ബാബു. " സര്‍ , കലാനുസൃത്തമായ മാറ്റങ്ങള്‍ ഈ പിടിച്ചു പറിയിലും മോഷണത്തിലും കൊട് വരാന്‍ അങ്ങ് ഒട്ടേറെ പരിശ്രമിക്കുന്നു .. ഇത് എത്ര ത്തോളം ഫലപ്രദമായി പുതിയ തലമുറ കള്ളന്മാര്‍ ഉള്‍ക്കൊള്ളുന്നു ?
ബാബു : കള്ളന്‍ മാരെ നമുക്ക് രണ്ടായി തിരിക്കാം .. ബുദ്ധിയുള്ള കള്ളന്മാരും ബുദ്ധിയില്ലാത്ത കള്ളന്മാരും ബുദ്ധിയുള്ള കള്ളന്മാര്‍ വളരെ നേരത്തെ തന്നെ പ്രവര്‍ത്തന മേഖല രാഷ്ട്രീയമാക്കി കോടികള്‍ കൊയ്യും .. ബാക്കിയുള്ള ബുദ്ധിയില്ലാത്ത കള്ളന്മാരാണ് തേങ്ങ മോഷണം , പോക്കറ്റടി തുടങ്ങിയ ചെറുകിട ജോലികള്‍ ചെയ്തു അന്നന്നെക്കുമുള്ള വക കണ്ടെത്തുന്നത് . ഇവരില്‍ ചിലര്‍ ബോറടിക്കുമ്പോള്‍ വല്ല ബാങ്ക് കൊള്ളയോ, മറ്റോ നടത്തി കാശുകാരായി രാഷ്ട്രീയത്തില്‍ വരുന്ന പ്രവണതയും കണ്ടു തുടങ്ങിയിട്ടുണ്ട്
ശശി  : താങ്കള്‍ക്കു ജീവിതത്തില്‍ മറക്കാനാകാത്ത ഏതെങ്കിലും ഒരു സംഭവത്തെ പറ്റി വിവരിക്കാമോ ?
ബാബു : എന്‍റെ ഓസ്ട്രേലിയന്‍  ടൂറിനിടെ എന്‍റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു സംഭവം ഉണ്ടായി . ഞാന്‍ താമസിച്ചിരുന്ന  ഹോട്ടലിനടുത്തുള്ള  ബീച്ചി ല്‍കുളിക്കാനിറങ്ങിയ എന്‍റെ ബര്മുടയും ബനിയനും എടുത്തു കൊണ്ട് ഒരുത്തന്‍ ഓടിപ്പോയി .. അര്‍ത്ഥ രാത്രി രണ്ടു മണിക്ക് നാട്ടു കാര്‍ ഉറങ്ങിയ ശേഷം വളരെ പണിപ്പെട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത് .. അര്‍ത്ഥ രാത്രിയില്‍ കറുത്ത ജട്ടിയിട്ട എന്നെ കണ്ടു റിസപ്ഷനിസ്റ്റ് പെണ്ണ് തല ചുറ്റി വീണു
സെക്യൂരിറ്റി ക്കാര്‍ എന്നെ പിടിച്ചു പോലീസിലുമാക്കി .. പോലീസ് പറഞ്ഞതനുസരിച്ച് പണ്ട് ഏതോ സായിപ്പിനെ സിനിമയില്‍ മോഹന്‍ ലാല്‍ ഇത് പോലെ കളിയാക്കിയതിന്റെ പ്രതികാരമാവാം ഈ സംഭവം എന്നാണ് ..
ശശി : ഒരു സാമൂഹിക സ്നേഹി എന്നതുപോലെത്തന്നെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അങ്ങ് സജീവമാണെന്ന് കേട്ടിട്ടുണ്ട് ഒന്ന് വിശദീകരിക്കാമോ ?
ബാബു : മോഷണത്തിനിരയായി പാസ്പോര്‍ട്ടും മറ്റു രേഖകളും നഷ്ട്ടപ്പെട്ടു കോവളത്തെ ഒരു തട്ട് കടയില്‍ പറോട്ട അടിക്കാന്‍ നിന്ന സ്റ്റീഫന്‍ സായിപ്പിനെ അവിടെ നിന്ന് രക്ഷപെടുത്തി , സ്വന്തമായി ഒരു ഓട്ടോ വാങ്ങി കൊടുക്കുകയും പുത്തരിക്കണ്ടം ശാന്തയുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു ..
ഉന്നത വിദ്യാഭ്യാസത്തിനായി 4 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാരെ നൈജീരിയയിലേക്ക് അയക്കുകയും , ഒരു വര്‍ഷത്തിനകം അവരുടെ ഹൈടെക്  മോഷണ വിദ്യകള്‍ പഠിച്ചു തിരിച്ചു വരുമെന്നും പ്രതീക്ഷിക്കുന്നു
ശശി : പുതുതായി ഈ മേഖലയിലേക്ക് എന്തെല്ലാം മാറ്റങ്ങളാണ് അങ്ങ് കൊണ്ട്  വരാന്‍ ഉദേശിക്കുന്നത് ?
റോബിന്‍ ഹുഡ് സിനിമയില്‍ പ്രിത്വിരാജ്  A .T .M  മോഷണത്തിനു  ഉപയോഗിച്ച ‌ ആ ചെറിയ ഡിഷ്‌ പിടിപ്പിച്ച യന്ത്രം നമ്മുടെ  ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിചെടുത്തിരിക്കുകയാണ് . അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങാമെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞനും സിനിമാ സംവിധായകനുമായ ജോഷി സാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട് .
ശശി   : സമയത്തിന്റെ പരിമിതി കാരണം ഇതിന്റെ അടുത്ത ഭാഗം അടുത്ത ബുധനാഴ്ച കാണാം  വളരെ നന്ദി ശ്രീ തൊട്ടിക്കല്ല് ബാബു .. 

ബ്ലൂ ട്രൂത് ( ചില നീല സത്യങ്ങള്‍ )


എന്‍റെ  ജീവിതത്തിന്‍റെ  നിര്‍ണ്ണായകമായ ദിവസങ്ങളാണ് ഇനി വരാനുള്ളത് എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയ ഭയം എന്നെത്തന്നെ കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു.. ശരിയായിട്ടു ഉറങ്ങിയിട്ട് തന്നെ ദിവസങ്ങള്‍ ഏറെയായി ..ഉറങ്ങി തുടങ്ങുമ്പോള്‍ അവളുടെ ലിപ്സ്റ്റിക് ഇട്ടു ഭീകരമാക്കിയ ചുണ്ടുകള്‍ എന്നോട് പറയാറുണ്ട്‌ " നിന്നെ ഞാന്‍ ശരിയാക്കി തരാടാ " അതെ ...എന്നെ വേട്ടയാടുന്നത് ആ താടകയുടെ മത്തങ്ങാ ചുണ്ടുകളും യക്ഷി കണ്ണുകളുമാണ് .
ഏതോ ഒരു ദുര്‍ബല നിമിഷത്തിലാണ് എന്നില്‍ ഉറങ്ങിക്കിടന്ന ആ കാമുകന്‍ കാമാര്‍ത്തനായി പുറത്തേക്ക് ചാടി അവളെ പ്രേമിക്കാന്‍ ഒരുമ്പെട്ടത്. അല്ലെങ്കില്‍ എന്‍റെ പുറകെ 2 വര്ഷം നടന്നിട്ടും പിടികൊടുക്കാതിരുന്ന ഞാന്‍ ..അവസാനം ..ഉള്‍ പ്രേരണകളുടെ കടുത്ത സ്വാധീനങ്ങള്‍ക്കൊടുവില്‍ എന്‍റെ പ്രേമത്തെ അവള്‍ക്കു പണയം വച്ചു. പ്രേമിച്ചു തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ കസബിന്റെ അവസ്ഥ യാണ് എനിക്കും. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ പോലും അവളുടെ അനുവാദം വേണമത്രെ.. പലപ്പോഴും എന്‍റെ പാന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ടു ചിന്തിച്ചു പോകും..എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന് ,
ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അയ്യേ!! എന്ന് പറഞ്ഞേക്കാം.. കട്ടപ്പുറത്തിരിക്കുന്നത് ഞാന്‍ അല്ലെ ? ഇതിനെല്ലാം കാരണമായ സംഭവം നടക്കുന്നത് കഴിഞ്ഞ ഏപ്രില്‍  മാസം ഒന്നാം തീയതിയിലെ  കോരിച്ചൊരിയുന്ന മഴയത്താണ് (ഏപ്രിലില്‍ എവിടുന്നാടാ മഴ ?എന്ന ചോദ്യം വേണ്ട ). കോളേജു വിട്ടുവരുന്ന വഴി അവള്‍ എന്നെ നിര്‍ബന്ധിച്ചു കോഫി കുടിക്കുവാന്‍ ക്ഷണിച്ചു.നിരസിക്കും തോറും ഒരു ആജ്ഞ യായി അവളുടെ വാക്കുകള്‍ കോഫി ഷോപ്പിലേക്ക് എന്നെ തള്ളിവിട്ടു . ഒന്നും രണ്ടും പറഞ്ഞു സമയം മൂന്നായി ..ഞാന്‍ പറഞ്ഞു "എനിക്ക് വീട്ടില്‍ പോണം താമസിച്ചാല്‍ അച്ഛന്‍ അടിക്കും". അവള്‍ ചുണ്ടുകള്‍ വക്രിച്ചു കൊണ്ട് ഉണക്കമീന്‍ കണ്ട പൂച്ചയെപ്പോലെ എന്നെ നോക്കി . പുറത്ത് കാര്‍മേഘങ്ങള്‍ ചെമ്മരിയാടുകളെ പോലെ നിന്ന് കളിയാക്കി ചിരിച്ചു .
ബാഗുമെടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി യതും , മഴ ഞങ്ങളുടെ മേല്‍ മൂത്രമൊഴിച്ചു കളിച്ചു ..
നനഞ്ഞു കുതിര്‍ന്നു തണുത്തു വിറച്ചുകൊണ്ട് ഞങ്ങള്‍ ബസ് സ്റ്റോപ്പില്‍ എത്തി . ദൈവമേ!! ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ലല്ലോ. ഭയം എന്‍റെ മനസ്സില്‍ ഊഞ്ഞാല് കെട്ടി ആടാന്‍ തുടങ്ങി. ഷര്‍ട്ടും ബനിയനും ഊരി പിഴിഞ്ഞുകൊണ്ടിരിക്കെ അവളുടെ കണ്ണുകള്‍ എന്‍റെ ശരീരത്തെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു .നാണത്തോടെ ഞാന്‍ ഷര്‍ട്ട്‌ എന്‍റെ നെഞ്ചോടു ചേര്‍ത്ത് വച്ചു ." എന്തിനാ നാണിക്കുന്നെ.. ഞാന്‍ ആരോടും പറയില്ല " അര്‍ഥം വച്ച ചിരിയോടെ അവള്‍ പറഞ്ഞു .കണ്ണിലേക്കു വീണ എന്‍റെ മുടിയിഴകളെ കൈവിരലുകളാല്‍ ചീകി മാറ്റിക്കൊണ്ട് അവള്‍ എന്നിലേക്ക്‌ അടുത്ത് വന്നു ..എന്നിലുള്ള കന്യകനെ നഷ്ടപ്പെടുകയാണോ ഈശ്വരാ.. അവളെ തട്ടിമാറ്റുന്നതിനിടയില്‍ ആ ഞെട്ടിക്കുന്ന കാഴ്ച ഞാന്‍ കണ്ടു . തുറന്നു പിടിച്ച അവളുടെ മൊബൈല്‍ ഫോണ്‍ . ദൈവമേ എന്‍റെ നഗ്നത ആ കുന്തം കാര്ന്നെടുത്തിട്ടുണ്ടാവുമോ ?
ഞാന്‍ ഒരു പാവമാണ് ..എന്നെ വേദനിപ്പിക്കരുത് ..ദയവു ചെയ്തു അത് ഡിലീറ്റ് ചെയ്തു കള, ഞാന്‍ കെഞ്ചി പറഞ്ഞു .ഈശ്വരാ ഇതു നേരത്താണ് എനിക്ക് ഷര്‍ട്ട്‌ ഊരാന്‍ തോന്നിയത് ..ഓക്കേ ഞാന്‍ ഡിലീറ്റ് ചെയ്യാം പക്ഷെ ഞാന്‍ പറയുന്നത് പോലെ ഒക്കെ നീ അനുസരിക്കണം , ഞാന്‍ എവിടെ വിളിച്ചാലും നീ വരണം .ഞാന്‍ എന്ത് പറഞ്ഞാലും സാധിച്ചു തരണം എന്ന് തുടങ്ങി 21 ആവശ്യങ്ങള്‍ അവള്‍ എന്‍റെ മുന്നിലേക്ക്‌ കുടഞ്ഞിട്ടു.. എനിക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു . ഐസ് കട്ടപോലെ ഉരുകിത്തീരുന്ന ഒരു ഹൃദയവുമായി അന്നുമുതല്‍ ഇന്ന് വരെ
എന്‍റെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ് .. ഇതിനൊക്കെ കൃത്യമായ മറുപടികളും ചെട്ടന്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നു
1 :  മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത എന്‍റെ വീഡിയോ അവള്‍ അവളുടെ കൂട്ടുകാരികള്‍ക്കോ ഇന്റര്‍നെറ്റിലോ ഇടുകയാണെങ്കില്‍ എന്ത് മുന്‍കരുതല്‍ ആണ് ഞാന്‍ എടുക്കേണ്ടത് ?
2 : ആ വീഡിയോയുടെ ബലത്തില്‍ അവള്‍ എന്നെ ലൈംഗിക പീഡനത്തിനു വരെ മുതിര്‍ന്നേക്കാം.. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
3: സ്വൈര്യമായ ഒരു കുടുംബ ജീവിതത്തിനു ഈ സംഭവം ഒരു വിലങ്ങുതടിയാവുമോ?

നെഞ്ഞിടിപ്പുകളോടെ ...

ഡഗ്ഗ്ളസ്  മാത്യൂസ്‌
നെയ്യാറ്റിന്‍ കര

കുഞ്ഞെലി കുട്ടിയും കാടന്‍ പൂച്ചയും


കുഞ്ഞെലി കുട്ടിയും കാടന്‍ പൂച്ചയും ... ( ദയവു ചെയ്തു ഈ കഥ കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കരുത് )
ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചു ജീവിക്കുന്നവരുമായോ, മരിക്കാനിരിക്കുന്നതോ ആയ ആരെങ്കിലുമായി എന്തെങ്കിലും ബന്ധം നിങ്ങള്‍ കണ്ടു പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ആളത്ര ശരിയല്ല.......
ഒരിടത്ത് ഒരിടത്ത് .. ഒരു കുഞ്ഞെലി ഉണ്ടായിരുന്നു .ഐസ്ക്രീം എന്ന് കേട്ടാല്‍ കുഞ്ഞെലി ആട്ടിന്‍കുട്ടിയെ കണ്ട അരവുകാരനെ പോലെയാകും..കുഞ്ഞെലിയുടെ ഈ വിചിത്രമായ ഇഷ്ടത്തിനെ വീട്ടുകാരോ നാട്ടുകാരോ തടഞ്ഞതുമില്ല.. തരം കിട്ടുമ്പോഴൊക്കെ അയല്‍ വീടുകളില്‍ പോയി ഐസ് ക്രീം കട്ട് തിന്നുക അവന്റെ പതിവായി .. ഒടുവില്‍ ശല്യം സഹിക്കാന്‍ വയ്യാതെ വീട്ടുകാര്‍ ഒരു ഫ്രിഡ്ജ്‌ വാങ്ങി..വീട്ടില്‍ തന്നെ ഐസ് ക്രീം ഉണ്ടാക്കി കഴിച്ചു തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം സമാധാനമായി ..ഇനി ഞങ്ങള്‍ക്ക് മനസമാധാനമായി ഐസ്ക്രീം വീട്ടില്‍ സൂക്ഷിക്കാമല്ലോ .. ആ സമാധാനത്തിനു അധികം ആയുസുണ്ടായില്ല , വീട് വിട്ടിറങ്ങി നാട്ടിലുള്ള കണ്ണിമാങ്ങാ ഐസ് ക്രീം മുതല്‍  വലിയ ടിന്‍ വെള്ളരിക്ക ഐസ് ക്രീം വരെ അവന്‍ തിന്നു നശിപ്പിച്ചു
അങ്ങനെയിരിക്കെയാണ് കൈഫു എന്ന ഗള്‍ഫു കാരന്‍ കാടന്‍ പൂച്ച നാട്ടില്‍ ഒരു ഐസ്ക്രീം പാര്‍ലര്‍ തുടങ്ങുന്നത് കണ്ണിമാങ്ങാ ഐസ് ക്രീം , നാരങ്ങ ഐസ് ക്രീം എന്നിവ യായിരുന്നു സ്പെഷ്യല്‍ ഐറ്റം .കുഞ്ഞെലി കൈഫുമായി ചങ്ങാത്തത്തിലായി, മറ്റൊന്നിനുമല്ല ഇഷ്ടം പോലെ ഐസ് ക്രീം തിന്നാമല്ലോ ..ഒരുദിവസം കുഞ്ഞെലി കുട്ടന്‍ ആരും കാണാതെ സ്റ്റോര്‍ റൂമില്‍ കയറി ചീസ് കണ്ട പന്നിയെ പോലെ എല്ലാ ഐസ് ക്രീം ടിന്നില്‍ നിന്നും കയ്യിട്ടു വാരിയും ,ടിന്നിന് മുകളില്‍ കയറിയിരുന്നും , നക്കി തിന്നും അര്‍മ്മാദിച്ചു .. പക്ഷെ ഒരാള്‍ ഇതെല്ലാം മുകളിലിരുന്നു കാണുന്നുണ്ടായിരുന്നു!! രഹസ്യ ക്യാമറ !! ഗള്‍ഫില്‍ നിന്നും എല്ലാ കള്ളത്തരങ്ങളും പഠിച്ചു വന്ന കാടന്‍ പൂച്ചക്ക് ഉറപ്പായിരുന്നു ..ഒരിക്കല്‍ കുഞ്ഞന്‍ എലി തനിക്കിട്ടു പണിയുമെന്ന്
വീഡിയോ കണ്ട കുഞ്ഞെലി ഞെട്ടി !!! ഐസ് ക്രീം കള്ളന്‍ എന്ന ചീത്തപ്പേര് മാറി വന്നതാ... കുഞ്ഞന്‍ എലി കൈഫിന്റെ കാലുപിടിച്ചു പറഞ്ഞു .ദയവു ചെയ്തു ഉപദ്രവിക്കരുത് എന്നെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി , ഞാന്‍ വീട്ടില്‍ പോയി സ്വന്തം ഫ്രിഡ്ജ്‌ -അത് പഴയതാണെങ്കിലും അതില്‍ ഐസ് ക്രീം ഉണ്ടാക്കി കഴിച്ചോളാം ... കൈഫിന്റെ ഉള്ളിലുള്ള ബിസിനസ്‌ കാരന്‍ കണ്ണും തള്ളി വെളിയിലേക്ക് വന്നു ."പോര ..അത് മാത്രം പോര എനിക്ക് ആവശ്യമുള്ളപ്പോലോക്കെ എന്നെ സഹായിച്ചാല്‍ മതി ..
കാലം കുറെ കഴിഞ്ഞു കൈഫിന്റെ ഐസ് ക്രീം കച്ചവടം നഷ്ടത്തിലായി ..പ്രതാപിയായ കുഞ്ഞെലിയോട് സഹായം അഭ്യര്‍ഥിച്ചു ചെന്നു.. കുഞ്ഞെലി കൈഫിനെ ആട്ടി പുറത്താക്കി ..മനം നൊന്ത കൈഫ്‌ രണ്ടും കല്‍പ്പിച്ചു അവിടെ നിന്നും ഇറങ്ങി പ്പോയി.. പഴയ വീഡിയോ cd  പൊടിതട്ടിയെടുത്തു........

                                                                                                                              തുടരും..........

ഏഷ്യാനെറ്റ് F I R അവതാരകന് ഒരു തുറന്ന കത്ത്..


ഏഷ്യാനെറ്റ് F I R അവതാരകന്  ഒരു തുറന്ന കത്ത്..
                                                         പ്രിയ സുഹൃത്തെ , ഞാന്‍ ഏഷ്യാനെറ്റിലെ FIR ഇന്‍റെ സ്ഥിരം പ്രേക്ഷകനാണ് .. കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി...  നാട്ടിലെ കുറ്റകൃത്യങ്ങളുടെ നേര്‍കാഴ്ചകള്‍  അങ്ങ് ആഘോഷ പൂര്‍വ്വം പറയുമ്പോള്‍ ശരീരത്തിലെ 145888925 രോമങ്ങളും (ഉദ്ദേശ കണക്കാണ് -വേണമെങ്കില്‍ വന്നു എണ്ണി നോക്കാം ) എഴുന്നേറ്റു നിന്ന് നടന താണ്ടവം ആടാറുണ്ട്‌ ..
ഒട്ടും അഭാസ്യമാകാതെ കൊലാസഹിത്യത്തിലെ ( പുതിയ വാക്കാണ്‌ ) അത്യപൂര്‍വമായ വാക്കുകളാല്‍ അങ്ങ് ഒരുക്കുന്ന കൊലാവിരുന്നു പ്രശംസനീയമാണ് . "അതി ക്രൂരമായ കൊലപാതകം" എന്ന് പറയുമ്പോള്‍ അങ്ങയുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം മമ്മുട്ടിക്ക്‌ പോലും അപ്രാപ്യമായ ഒന്നാണ് .. അങ്ങനെ അങ്ങ് ചരിഞ്ഞും മലര്‍ന്നും കിടന്നും ഒക്കെ കൊലപാതകങ്ങളെയും മറ്റു കുറ്റ കൃത്യങ്ങളെയും പറ്റി വര്‍ണ്ണിക്കുമ്പോള്‍ ..ഏതു കുറ്റവാളിയുടെ മനസാണ് കുളിരുകോരാത്തത്?  മറ്റു പ്രേക്ഷകര്‍ക്ക്‌ നിങ്ങള്‍ ഒരു കോമാളിയായിരിക്കാം.. പക്ഷെ എന്നെ പോലെ യുള്ള കുറെ നല്ല മനുഷ്യര്‍ നിങ്ങളോടൊപ്പം ഉണ്ട്
മറ്റൊരു നഗ്നമായ സത്യം ഞാന്‍ പറയട്ടെ .. ഈ പരിപാടി കണ്ടു തുടങ്ങിയതില്‍ പിന്നെ  ആരെയെങ്കിലും കൊല്ലണം എന്ന ചിന്തയാണ് .ഇതൊരു രോഗമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു ..ഇനിയിപ്പോ സാറിനു ഒരുദിവസം പുതിയ കൊലപാതകങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഈയുള്ളവനെ വിളിക്കാന്‍ മറക്കരുത്.അങ്ങയുടെ വിളിക്ക് കാതോര്‍ത്തു,വേദനിക്കുന്ന ഒരു ക്രൂര മനസുമായി ഞാന്‍ കാത്തിരിക്കാം .. നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ച് ഈ പ്രേക്ഷക കൂഷ്മാണ്ടാങ്ങള്‍ക്ക് എന്തറിയാം ? ഒരുദിവസം ഒരു അതിക്രൂരമായ കൊലയോ, കൊള്ളയോ കേരളത്തില്‍ നടന്നില്ലെങ്കിലുള്ള അവസ്ഥയെ കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ ഈ ജനപ്രിയ പരിപാടിയുടെ ഭാവി എന്താകും ?അങ്ങയുടെ ഭാവി എന്താകും ..
സാറിനെ പോലെ ഇത്രയും high പ്രൊഫൈല്‍ ഉള്ള ഒരാള്‍ വല്ല വാല്‍ കണ്ണാടിയോ തരികിട യോ പോലെ ഒരു പരിപാടി അവതരിപ്പികുക എന്നത് ചിന്താതീതമാണ് .. പിന്നെ ഒരാശ്വാസം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആണ് ജഡ്ജ് ആയി ഇരിക്കാമല്ലോ ..രണ്ടിലും കൊലയാണല്ലോ മുഖ്യ വിഷയം!!
താങ്കളുടെ വസ്ത്രധാരണ രീതി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .. ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകനാണ് .. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ പോലും ഞാന്‍ കറുത്ത കോട്ടും അതിനകത്ത് ചുവന്ന ബനിയനും ഇട്ടാണ് പോകാറു ..നാട്ടുകാര്‍ ഇപ്പോള്‍ എന്നെ കോട്ട് മുക്രി എന്നാണു വിളിക്കുന്നത്‌ . അങ്ങയോടുള്ള കടുത്ത ആരാധനയ്ക്ക് മുന്നില്‍ ഈ നാട്ടുകാര്‍ എനിക്ക് വിഷയമേ അല്ല.. സാറും ഈ കോട്ടിനടിയില്‍ ലുങ്കിയാണോ ഉടുക്കാര് ? എനിക്ക് അറിയില്ല ഞാന്‍ അങ്ങയുടെ പകുതി ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ .. പിന്നെ പൊതുവേ കറുപ്പായ എനിക്കിപ്പോ FAIR & LOVELY ഇടാതെ അങ്ങയെ പോലാകാന്‍ കഴിയില്ല എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ ദുഖാര്തനാക്കുന്നു ..സാറിനു മേക്കപ്പ് ഇടുന്നത് കഥകളിക്കാരാണോ? എന്തായാലും ഒരു പുതുമ ഉണ്ട് .. സാറ് പണ്ട് മാജിക്കുകാരന്‍ ആയിരുന്നുവെന്നു ശശിയണ്ണന്റെ മോന്‍ സുനില്‍ പറഞ്ഞു .. അന്നേരം അവനെ വെട്ടിക്കൊന്നു സാറിനു ഒരു വാര്‍ത്ത തരണം എന്ന് വിചാരിച്ചതാ
.. ഇപ്പൊ ചില ദിവസങ്ങളായി എനിക്കും ആ സംശയം തുടങ്ങിയിരിക്കുന്നു അങ്ങയുടെ കൈകളുടെ യും കണ്ണുകളുടെയും ചലനം ഏതോ മാജിക്കുകാരന്റെ പോലെയാണ് ..
ഒരുകാര്യത്തില്‍ അങ്ങും A .K . ആന്തോണി സാറും ഒന്നുപോലാണ് ..ക്രൂരമായ ..പൈശാചികമായ ...നിഷ്ടൂരമായ തുടങ്ങിയ വാക്കുകളുടെ ഹോള്‍ സെയില്‍  ഡീലര്‍  മാരല്ലേ നിങ്ങള്‍ ..

അങ്ങയോടുള്ള അമിതാരാധനയോടെ ...

പാറശാല പപ്പു
കൊച്ചുണ്ണി പുരക്കല്‍ വീട്
തിരുവനന്തപുരം

തസ്കരചരിതം - അഥവാ ഒരുകള്ളന്റെ ആത്മ നൊമ്പരങ്ങള്‍



ഒരു കള്ളനാനെന്നതില്അത്യധികം സന്തോഷവനും അതിലുപരി അഹങ്കാരിയുമാണ് . എന്റെ പ്രൊഫഷനെ ഞാന്സ്നേഹിക്കുന്നു . പലര്ക്കും മോഷണം എന്ന തൊഴിലിനോടുള്ള ഒരുതരം അവജ്ഞ തൊഴിലിലേക്ക് വരുന്ന പുതിയ തലമുറയെ പിന്നോട്ട് വലിക്കുന്നു .. കണക്കിന് പോയാല് തൊഴില്തന്നെ അന്യം നിന്നുപോകുമെന്നു ഞാന് വ്യാകുലപ്പെടുന്നു . ചിത്രരചന, സംഗീതം എന്നതുപോലെ അത്യധികം പ്രതിഭാശേഷി മോഷണ കലയ്ക്കും ആവശ്യമുണ്ട് . മേല്പറഞ്ഞ കലകള്ക്ക് ജന്മവാസന വേണ്ടെന്നിരിക്കെ മോഷണ കലക്ക് ജന്മവാസന എന്നത് ഒരു ചെറിയ ഘടകം മാത്രമാണ്. നിരന്തരമായ പരിശീലനവും അതി കഠിനമായ തൊഴില്സാഹചര്യവുമാണ് ഒരു നല്ല മോഷ്ടാവിനെ സമൂഹത്തിനു സമ്മാനിക്കുന്നത് , അതിനാല് ഒരു പ്രൊഫഷനല് മോഷ്ടാവവുക എന്നത് ചെറിയ കാര്യമല്ല. കലയെ പ്രോത്സാഹിപ്പിക്കുവാനും നില നിര്ത്താനുമായി കുറച്ചു ആവശ്യങ്ങള്ഈയുള്ളവന്മുന്നോട്ടു വയ്ക്കുന്നു

ഒരു മോഷ്ടാവിനു ഒരുപാട് പ്രധിസന്ധിഖ്അളെ തരണം ചെയ്തുവേണം അവന്റെ ജോലി പൂര്ത്തിയാകുവാന്.ഇത്രയും മാനസികമായ, ശാരീരികമായ തയ്യാറെടുപ്പുകളോടെ ഒരു മോഷണം നടത്തി , അത് പിടിക്കപ്പെട്ടു കഴിഞ്ഞാല്പത്രതാളുകളില്ചെറിയ കോളം വാര്ത്തകളായി ഞങ്ങളെ തരം താഴ്ത്തുന്ന ഒരു പ്രവണത ഇപ്പോള്കണ്ടു വരുന്നുണ്ട് . ഞങ്ങള്മോഷ്ടാക്കളെ സംബന്ധിചിടുതോളം പത്രത്തില്ഫോട്ടോ വരുക എന്നത് ഒരു അവാര്ഡിന് തുല്യമാണ് . സമയം ഞങ്ങളെ നിക്കറില്നിറുത്തി ബ്ലാക്ക്ആന്ഡ്വൈറ്റ്ഫോട്ടോ എടുത്തു വെറും വെറും കോമാളികള്ആക്കി കലയെ തന്നെ പത്രക്കാര്ഇല്ലാതാക്കും . മറ്റു കലകള്ക്ക് അവാര്ഡ് കൊടുക്കുമ്പോള്ഇവര്കൊട്ടൊക്കെ ഇട്ട കളര്ഫോട്ടോയാണ് പത്രങ്ങളില് കൊടുക്കുക . ഇനിയെങ്കിലും മോഷണ മുതലുമായുള്ള ഞങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്കളറില്എടുക്കുവാന്പ്രത്യേകം ശ്രദ്ധിക്കുക . ഫോട്ടോ എടുക്കുന്നതിനു മുന്പ് ഞങ്ങളുടെ തലമുടിയെ മനപ്പൂര്വം അലം കോലമാക്കാന് പോലീസുകാരോട് പറയാതിരിക്കുക

ആധുനിക സാങ്കേതിക വിദ്യ കളും ഇന്ഫര്മേഷന്ടെക്നോളജി യും ഞങ്ങള്മോഷ്ടാക്കളെ ചില്ലറയൊന്നുമല്ല തീ തീറ്റിക്കുന്നത് . burglar alarm, security camera, infrared camera, anti theft electric shock. തുടങ്ങിയ കാടന്രീതികള്കൊണ്ട് കലയെ നശിപ്പിക്കുവാന്പലരും ശ്രമിക്കുന്നുണ്ട് . ഭീഷണിയായ ഇത്തരം ഉപകരണങ്ങള് നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അതല്ലെങ്കില്ഇത്തരം ഉപകരണങ്ങള് ഘടിപ്പിച്ചിരിക്കുന്ന വീടിനു മുന്നില്-പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്ഡ് പോലെ ഒരു മുന്നറിയിപ്പ് വയ്ക്കുന്നത് നന്നായിരിക്കും .

മോഷണ ശ്രമങ്ങള്ക്കിടെ ഞങ്ങളില്പലര്ക്കും അപകടങ്ങളെയോ ആക്രമങ്ങളിലൂടെയോ പരിക്കേല്ക്കുക സാധാരണമാണ് .അതിനാല്സര്ക്കാരിന്റെ സൌജന്യ ഇന്ഷുറന്സ് പരിരക്ഷ നമുക്ക് ലഭ്യമാക്കാനുള്ള നടപടികള്സ്വീകരിക്കുക , ഇന്കം ടാക്സില്നിന്നും വിമുക്തരാക്കുക , എന്ന് തുടങ്ങി ഒട്ടനേകം ആവശ്യങ്ങള് നമുക്കുണ്ട് .
എല്ലാ തൊഴിലിനേയും പോലെ മോഷണത്തെയും P.S.C ലിസ്റ്റില് പെടുത്തുകയും , കഴിവുള്ള കലാകാരന്മാരെ തൊഴിലേക്ക് ആകര്ഷിക്കനുമുള്ള പാക്കേജുകള്തയാറാക്കുകയും , ഇടികൊണ്ട്നടുവൊടിഞ്ഞു കിടക്കുന്ന സീനിയര് കള്ളന്മാര്ക്ക് പെന്ഷന് , I.T.I കളില് പൂട്ട്തുറക്കല് ,പോക്കറ്റടി , Gas cutting, Laser cutting , Face masks, Karate എന്നിവ ഉള്പ്പെടുത്തി പ്രത്യേകം ഒരു തസ്കര പാട്യ പദ്ധതി തയാറാക്കുകയും കള്ളന്മാരുടെ മക്കള്ക്ക് കോഴ്സുകളില്സംവരണം ഏര്പ്പെടുത്തുകയും ചെയ്യുക , എന്റെ തന്നെ പുസ്തകങ്ങളായ The fundamentals of electronic Lock picking, The Anonymous
robber ..
എന്നിവയ്ക്ക് ജ്ഞാന പീഠം , ബുക്കര് പ്രൈസ് , എന്നിവ തരുകയും .ഇത്തരം ബുക്കുകളുടെ വില്പനയിലൂടെ ഞാന് സമ്പാദിച്ച കോടിക്കണക്കിനു രൂപാ മോഷണം പോകാതിരിക്കാന്ബാങ്കുകളില് നിക്ഷേപിക്കാനും, അതിന്റെയൊക്കെ ടാക്സില് ഇളവു തരുവാനും അപേക്ഷിച്ച് കൊണ്ട്


പാറശാല പപ്പു
Kochunni Purackal veedu
Trivandrum.


കോഫി കപ്പ്‌

ചുവന്ന ക്യുട്ടെക്സ് ഇട്ടു മനോഹരമാക്കിയ അവളുടെ നനുത്ത വിരലുകളാല്‍  ഒഴിഞ്ഞ കോഫീ കപ്പിനെ കറക്കികൊണ്ടിരുന്നു...നിര്ന്നിമേഷയായി അവള്എന്റെ മുഖത്തുതന്നെ നോക്കിയിരിക്കുന്നു .."നീ കഴിക്കുന്നില്ലേ -" ഞാന്‍  ചോദിച്ചു . "എത്ര നാളായിട്ട് നിന്നെ കാണുന്നതാ ഞാന്‍‍.... നിനക്ക് ഒരുപാട് മാറ്റമുണ്ട്  .. വലിയ ആളായി നീ " .. ഒരു നെടുവീര്‍പ്പോടെ അവള്‍ അവസാനിപ്പിച്ചു... ഞാനും ചിന്തിക്കാതിരുന്നില്ല കാലം അവളില്‍ വരുത്തിയ മാറ്റം . പണ്ടത്തേക്കാള് സുന്ദരിയാണ് അവളിപ്പോള്‍ . "വേഗം കഴിക്കു ..എനിക്ക് മോളെ സ്കൂളില്നിന്നും വിളിക്കണം" ഞാന്‍ പറഞ്ഞു .. "മുന്പ് നീ എന്നോട് ഒരുപാട് വര്ത്തമാനം പറയുമായിരുന്നു ...എപ്പോഴും എനിക്ക് ഫോണ്‍ ചെയ്യുമായിരുന്നു ..എന്താ നിനക്കിപ്പോഴും എന്നോട് ദേഷ്യമാണോ" ? ഏയ്ദേഷ്യമോ? നിന്നോടോ ? ഒരിക്കലുമില്ല... നിന്നോട് എപ്പോഴും പ്രണയം മാത്രമേയുള്ളൂ" പക്ഷെ ... അവള് കൈ കാണിച്ചു " വേണ്ട നീ ഇനി ഒന്നും പറയേണ്ട "
നിന്റെ ഭാര്യ എങ്ങനെയാ? സുന്ദരിയാണോ ? പാവമാണോ? ... എന്റെ ജീവനേക്കാള്‍ എനിക്ക് പ്രേമം എന്റെ ഭാര്യയോടാണ് ചിരിച്ചു കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു.... ഒരിക്കല്‍  നീ ഇതെന്നോടും പറഞ്ഞിട്ടുണ്ട് നിന്‍റെ ജീവനേക്കാള്‍ പ്രേമം എന്നോടാണെന്നു.. സത്യത്തില്‍  നിനക്ക് എത്ര ജീവനുണ്ട് ? എനിക്ക് നല്‍കാന്‍ മറുപടി ബാക്കിയില്ലായിരുന്നു ........

Related Posts Plugin for WordPress, Blogger...

Popular Posts

Jafarshain@muthalakulam. Powered by Blogger.

എന്‍റെ മോന്ത ബുക്ക്‌

മുതലക്കുളം

മുതല കുളത്തിലേക്ക് വന്ന വഴി

INFUTION

Blog Promotion By
INFUTION

സൈബര്‍ ജാലകം

ജാലകം