നിയമാനുസൃത മുന്നറിയിപ്പ്
ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..
ലൈംഗിക ബലഹീനത അഥവാ - ബ്ലൂം (ചിരി )
ഏഷ്യാനെറ്റില്‍ ഈയിടെ കണ്ട ഒരു പരസ്യം എന്‍റെ ജീവിതത്തെ ആകെ മാറ്റി മറിച്ചിരിക്കുന്നു ..അത് ഇങ്ങനെയായിരുന്നു .."ഗള്‍ഫ് കാലവസ്ഥയിലുണ്ടാകുന്ന ലൈംഗിക ബലഹീനതകള്‍ക്ക് ശാശ്വത പരിഹാരം "-ബ്ലും ( ചിരി ) ...പരസ്യം കണ്ട ഞാന്‍ ബാത്ത് റൂമിലേക്ക് ഓടി എനിക്ക് ലൈംഗിക ബലഹീനതകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കി ...ഹോ എന്തൊരു ആശ്വാസം ..പിന്നെ ഇവര്‍ ആരെയാ ഉദേശിച്ചേ ? അങ്ങനെ വച്ച് നോക്കുകയാണെങ്കില്‍ അറബികളെല്ലാം ലൈംഗിക ബലഹീനതക്കാര്‍ ആകണമല്ലോ ? ഈ ബലഹീനതക്കാര്‍ക്ക് എങ്ങനാ അഞ്ചും ആറും കുട്ടികള്‍ ഉണ്ടാകുന്നത് ? തലയ്ക്കു മുകളില്‍ ഒന്നിലധികം ചോദ്യചിന്നങ്ങള്‍ നൃത്തമാടി, പിന്നെ ആരെ കണ്ടാലും എനിക്ക് സംശയം ഇവന്‍ ബലഹീനതക്കാരന്‍ ആണോ ? ആ പരസ്യം എന്നെ ഇത്രയേറെ വേദനിപ്പിചെന്നു പറയാതെ വയ്യാ .. ഈ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഗള്‍ഫു ജീവിതത്തില്‍ എന്‍റെ ലൈംഗിക ബലം ചോര്‍ന്നു പോകുന്നുണ്ടോ ? ഉണ്ടെങ്കില്‍ അത് എങ്ങോട്ട് ? ഈ പരസ്യം കാണുന്ന ഗള്‍ഫുകാരന്റെ ഭാര്യയുടെ മാനസികാവസ്ഥ , ഒന്നാമത് ഞങ്ങള്‍ ഗള്‍ഫുകാര്‍ ഞങ്ങളുടെ ഭാര്യമാര്‍ അവിടെ ഒറ്റക്കാണ് .ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളൂ .അവരിത് വല്ലതും കണ്ടാല്‍ അവര്‍ പിന്നെ സംശയദ്രിഷ്ട്ടിയോടെയാവും കാര്യങ്ങളെ സമീപിക്കുക .. ഞങ്ങളുടെ മക്കളുടെ ഭാവി...
ഞാന്‍ ഇനി എങ്ങനെ എന്‍റെ നാട്ടുകാരെ അഭിമുഖീകരിക്കും ? ഗള്‍ഫു കാരെ കാണുമ്പോള്‍ ദാ ഒരു ലൈംഗിക ബലഹീനതക്കാരന്‍ വരുന്നു എന്ന് പറയുന്ന കാലം വിദൂരമല്ല ..എന്തായാലും സ്വന്തം ലൈംഗിക ക്ഷമത പരീക്ഷിച്ചറിയാന്‍ ശരാശരി ഗള്ഫുകാരന് നിര്‍വാഹം ഇല്ലെന്നിരിക്കെ ഗള്‍ഫ് നല്ലൊരു മാര്‍ക്കറ്റ് തന്നെ .പക്ഷെ പരസ്യത്തിനായി ഉപയോഗിക്കുന്ന വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത് ..ഗള്‍ഫുകാരുടെ മനസ്സില്‍ തങ്ങള്‍ ലൈംഗിക ബലഹീനതക്കാരാണ് എന്ന തോന്നല്‍ ഉണ്ടാക്കുക വളരെയധികം ആപല്‍ക്കരമാണ് .. ഇപ്പോള്‍ തന്നെ വിവാഹ കമ്പോളത്തില്‍ ഗള്‍ഫു കാരന് ഇടിവാണ് ഈ വാര്‍ത്ത പരന്നാല്‍ ?

സത്യത്തില്‍ എന്താണ് ഈ ലൈംഗിക ബലഹീനത ? താന്‍ ഈ കാര്യത്തില്‍ പുലി എന്ന് തന്നെയാണ് ഒട്ടുമിക്ക ആണുങ്ങളുടെയും വിചാരം ..എന്നിട്ട് എങ്ങനെ ഈ മരുന്ന് കമ്പനികള്‍ തഴച്ചു വളരുന്നു ? മുസ്‌ലി പവറും ബ്ലൂമും, ക്രീമും തേച്ചു ബലഹീനത മാറ്റാന്‍ പറ്റുമോ ? ഇനിയുള്ള എന്‍റെ ഗള്‍ഫു ജീവിതത്തില്‍ വരാനിനിരിക്കുന്ന ലൈംഗിക ബലഹീനതയെ എങ്ങനെ നേരിടും ? എലിയെ പേടിച്ചു ഇല്ലം ചുടാന്‍ പറ്റുമോ ? ഉള്ള ജോലി കളഞ്ഞു നാട്ടില്‍ ശിഷ്ട ജീവിതം നയിക്കാന്‍ തീരുമാനിച്ചു .രണ്ടു ചോദ്യം മനസ്സില്‍ നീറിപ്പുകയുന്നു.. നാട്ടില്‍ ജീവിക്കണോ അതോ ലൈംഗിക ബലഹീനക്കാരനാകണോ? സംശയ നിവാരണത്തിനായി ഞാന്‍ ബ്ലൂമിന്റെ വെബ്‌സൈറ്റില്‍ കയറി ..സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവം ഞാന്‍ അവിടെ കണ്ടു അത് ഈ രൂപത്തില്‍ ആയിരുന്നു
Testimonials ( സത്യവാങ്ങ്മൂലം )
"Bloom Herbal Capsules is a very positive and powerful drug for me and my husband. We are really very energetic. We are recommending it to some of our close friends who are having the same type of problems"
Rakesh,Coimbatore
സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് ഗ്രാമറിനെ അല്ല ഞാന്‍ കുറ്റം പറയുന്നത് ..കോയമ്പത്തൂര്‍ ഉള്ള രാകേഷ് എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് . രാകേഷിനും സ്വന്തം ഭര്‍ത്താവിനും ഈ മരുന്ന് ഉപയോഗിച്ച ശേഷം ഭയങ്കര എനര്‍ജി ആണത്രേ .. വേറെ എന്തെല്ലാം പേരുകള്‍ അവള്‍ക്കു ഇടാമായിരുന്നു ,ഇത്രയും കാലം ആണുങ്ങളുടെ മാത്രം കുത്തകയായ ആണത്വമുള്ള രാകേഷ് എന്ന പേരുള്ളവര്‍ ഇനി എങ്ങനെ അഹങ്കരിക്കും ഈശ്വരാ ?
ഞാന്‍ എന്തായാലും ജോലി രാജി വച്ച് നാട്ടില്‍ തട്ടുകട ഇട്ടു ജീവിക്കാന്‍ തീരുമാനിച്ചു .. എന്ന് സ്വന്തം ..മുതലക്കുഞ്ഞു
Tuesday, June 21, 2011
|
Labels:
നര്‍മ്മം
|
Subscribe to:
Post Comments (Atom)
Popular Posts
-
മലയാള സിനിമക്ക്... ഒരു പക്ഷെ ലോക സിനിമക്ക് തന്നെ അന്യമായ പുത്തന്‍ ആശയങ്ങളുടെ സമന്വയം ആണ് കൃഷ്ണനും രാധയും എന്ന സിനിമ .. കത്തി നില്ക്കുന്ന...
Jafarshain@muthalakulam. Powered by Blogger.




3 comments:
നല്ലൊരു ശതമാനം പേരും ലൈംഗികമായ ഒട്ടനവധി ആകുലതകള്‍ കൊണ്ട് നടക്കുന്നവരാണന്നു ഇയ്യിടെ ഒരു വാരികയില്‍ വായിച്ചു. ഭാര്യയെ ത്രുപ്തിപ്പെടുതാനാവുമോ എന്ന സന്ദേഹത്തില്‍ നവ വരന്മാര്‍ വരെ ഇത്തരം "ഉത്തേജകങ്ങള്‍!" കരുതിയിട്ടാണത്രേ ആദ്യ രാത്രി ഭാര്യയെ സമീപിക്കുന്നത്. മനുഷ്യന്റെ സംശയങ്ങളും,പേടിയും ഒക്കെ നല്ല വില്പന ചരക്കുകളാണ്. വേറിട്ടൊരു വാര്‍ത്ത കണ്ടെത്തി നന്നായി അവതരിപ്പിച്ചു.
വളരെ നന്ദി ഹനീഫ് ഇക്കാ ...
ഈയിടെയായി ഗള്‍ഫുകാരനായ എന്റെ സുഹൃത്ത് പെണ്ണുകാണലിന് പോകുന്നിടത്തെല്ലാം ഒരേ മറുപടിയാ.. "ഗള്‍ഫുകാര്‍ക്ക് പെണ്ണിനെ കൊടുക്കില്ല.." എന്താന്നറിയില്ല.. :-)
Post a Comment