നിയമാനുസൃത മുന്നറിയിപ്പ്
ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..
കോഫി കപ്പ്
ചുവന്ന ക്യുട്ടെക്സ് ഇട്ടു മനോഹരമാക്കിയ അവളുടെ നനുത്ത വിരലുകളാല്‍ ഒഴിഞ്ഞ കോഫീ കപ്പിനെ കറക്കികൊണ്ടിരുന്നു...നിര്ന്നിമേഷയായി അവള് എന്റെ മുഖത്തുതന്നെ നോക്കിയിരിക്കുന്നു .."നീ കഴിക്കുന്നില്ലേ -" ഞാന്‍ ചോദിച്ചു . "എത്ര നാളായിട്ട് നിന്നെ കാണുന്നതാ ഞാന്‍.... നിനക്ക് ഒരുപാട് മാറ്റമുണ്ട് .. വലിയ ആളായി നീ " .. ഒരു നെടുവീര്‍പ്പോടെ അവള്‍ അവസാനിപ്പിച്ചു... ഞാനും ചിന്തിക്കാതിരുന്നില്ല കാലം അവളില്‍ വരുത്തിയ മാറ്റം . പണ്ടത്തേക്കാള് സുന്ദരിയാണ് അവളിപ്പോള്‍ . "വേഗം കഴിക്കു ..എനിക്ക് മോളെ സ്കൂളില്‍ നിന്നും വിളിക്കണം" ഞാന്‍ പറഞ്ഞു .. "മുന്പ് നീ എന്നോട് ഒരുപാട് വര്ത്തമാനം പറയുമായിരുന്നു ...എപ്പോഴും എനിക്ക് ഫോണ്‍ ചെയ്യുമായിരുന്നു ..എന്താ നിനക്കിപ്പോഴും എന്നോട് ദേഷ്യമാണോ" ? ഏയ് ദേഷ്യമോ? നിന്നോടോ ? ഒരിക്കലുമില്ല... നിന്നോട് എപ്പോഴും പ്രണയം മാത്രമേയുള്ളൂ" പക്ഷെ ... അവള് കൈ കാണിച്ചു " വേണ്ട നീ ഇനി ഒന്നും പറയേണ്ട "
നിന്റെ ഭാര്യ എങ്ങനെയാ? സുന്ദരിയാണോ ? പാവമാണോ? ... എന്റെ ജീവനേക്കാള്‍ എനിക്ക് പ്രേമം എന്റെ ഭാര്യയോടാണ് ചിരിച്ചു കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു.... ഒരിക്കല്‍ നീ ഇതെന്നോടും പറഞ്ഞിട്ടുണ്ട് നിന്‍റെ ജീവനേക്കാള്‍ പ്രേമം എന്നോടാണെന്നു.. സത്യത്തില്‍ നിനക്ക് എത്ര ജീവനുണ്ട് ? എനിക്ക് നല്‍കാന്‍ മറുപടി ബാക്കിയില്ലായിരുന്നു ........
Tuesday, January 25, 2011
|
Labels:
പ്രണയം
|
Subscribe to:
Post Comments (Atom)
Popular Posts
-
മലയാള സിനിമക്ക്... ഒരു പക്ഷെ ലോക സിനിമക്ക് തന്നെ അന്യമായ പുത്തന്‍ ആശയങ്ങളുടെ സമന്വയം ആണ് കൃഷ്ണനും രാധയും എന്ന സിനിമ .. കത്തി നില്ക്കുന്ന...
Jafarshain@muthalakulam. Powered by Blogger.




1 comments:
കുഞ്ഞെലിയുടെ കഥ കണ്ടാണിവിടെ എത്തിയത്. ഈ കഥ കൊള്ളാം !
Post a Comment